ന്യൂഡല്‍ഹി: മെട്രോ കാര്‍ ഷെഡ് നിര്‍മാണത്തിനായി മുംബൈ നഗരമധ്യത്തിലെ ആരെയ കോളനിയിലെ മരംമുറിക്കല്‍ തടയാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അടിയന്തരമായി ഇടപെടാന്‍ നിയമവിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിെന്റ വസതിയിലെത്തി. വിദ്യാര്‍ഥികള്‍ നല്കിയ കത്ത് പൊതുതാല്പര്യ ഹരജിയായി പരിഗണിച്ച സുപ്രീംകോടതി തിങ്കളാഴ്ച ഇതില്‍ അടിയന്തര വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.
ദസറ അവധി കഴിഞ്ഞു കോടതി തുറക്കുേമ്ബാഴേക്ക് മുഴുവന്‍ മരവും വെട്ടുമെന്ന് കണ്ടാണ് അടിയന്തരമായി ഇടപടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഞായറാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹി കൃഷ്ണമേനാന്‍ മാര്‍ഗിലെ വീട്ടിെലത്തിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിെന്റ വസതിയില്‍നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം അവര്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കി. ചീഫ് ജസ്റ്റിസ് സ്ഥലത്തില്ലാത്തതിനാലാണ് രജിസ്ട്രാര്‍ക്ക് കത്തുനല്‍കാന്‍ നിര്‍ദേശം ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഹരജി നല്കി പരിഗണിക്കുകവഴി സമയം അതിക്രമിക്കുമെന്നും സാേങ്കതികതയിലേക്ക് കടക്കാതെ സുപ്രീംകോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ആരെയ വനം സംരക്ഷിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്കുവേണ്ടി നിലകൊണ്ട 29 യുവ സാമൂഹികപ്രവര്‍ത്തകരുടെ ജാമ്യം ബോംൈബ കോടതി നിഷേധിച്ചു. മരംവെട്ടു തടയാനുള്ള ആവശ്യവും കോടതി നിരസിച്ചു. അവധികഴിഞ്ഞ് കോടതി തുറക്കുേമ്ബാഴേക്ക് മുഴുവന്‍ മരങ്ങളും െവട്ടിത്തീരും.അതുകൊണ്ടാണ് അവധിക്കാലത്ത് നിവേദനവുമായി വരാന്‍ നിര്‍ബന്ധിതരായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അഞ്ചു ലക്ഷത്തോളം മരങ്ങളുള്ള ആരെയ കോളനി, നഗരത്തിെന്റ ‘ശ്വാസകോശ’മെന്നാണ് അറിയപ്പെടുന്നത്.
