വടകര: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ നിര്‍ണായക വഴിത്തരിവ്. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര റൂറല്‍ എസ്.പി.ഓഫീസിലേക്ക് കൊണ്ടു പോയി. ഉടന്‍ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കൊലപാതകങ്ങളില്‍ ഷാജുവിനും പങ്കുണ്ടെന്നുള്ള ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിച്ച് വരുത്തിയത്. താന്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായമുണ്ടായിരുന്നതായാണ് ജോളി മൊഴി നല്‍കിയത്.
പയ്യോളിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ നിന്ന് ഷാജുവില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മുമ്ബാകെ ഇയാളെ എത്തിച്ചത്. ഷാജുവിനെ ചോദ്യം ചെയ്യുന്നതിനായി ഉന്നത ഉദ്യോഗസ്ഥര്‍ വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് എത്തിയിട്ടുണ്ട്.
