കേരളം വെന്തുരുകുന്നു

പാലക്കാട്: കടുത്ത വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുന്നു. പാലക്കാട് ജില്ലയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. മലമ്പുഴയിലാണ് ഉയര്‍ന്ന താപനില 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.  1987 ലാണ് ഇതിന് മുമ്പ് മലമ്പുഴയില്‍ താപനില ഇത്രെയും ഉയര്‍ന്നിട്ടുളളത്. അതേ സമയം വയനാട് കമ്പമല എസ്റ്റേറ്റില്‍  കര്‍ഷക തൊഴിലാളി നല്ലതമ്പി മരണപ്പെട്ടത് സൂര്യാഘാതം ഏറ്റാണെന്ന് സംശയിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശരീരത്തിലെ പൊളളലേറ്റ പാടുകളാണ് ഇത്തരം സംശയത്തിന് കാരണം. കേരളത്തില്‍ വേനല്‍ മഴയില്‍ 43 ശതമാനം കുറവാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്.  പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് സാമാന്യം മഴ ലഭിച്ചത്. വേനല്‍  മഴ തീരെ കിട്ടാത്തസ്ഥലങ്ങളിലാണ് കടുത്ത ഉഷ്ണം നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *