കൂടത്തായി കേസ് പൊലീസിന് വെല്ലുവിളി, വിചാരിച്ചതിലും സങ്കീര്‍ണമെന്ന് ഡി.ജി.പി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കേസ് അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുകയെന്നും ഡി.ജി.പി പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് വിഷാംശത്തിന്റെ തെളിവുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമാവധി സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും ഡി.ജി.പി പറഞ്ഞു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ അന്വേഷണം വിലയിരുത്താന്‍ കൂടത്തായില്‍ എത്തിയ ശേഷമായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.

ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഒരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17 വര്‍ഷം മുമ്ബാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വര്‍ഷം മുമ്ബും. അതിനാല്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഇത്രയും കാലമെടുത്തതിനാല്‍ കേസില്‍ ദൃക്‌സാക്ഷിയൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *