കൂടത്തായി കൊലപാതകങ്ങള്‍: അഞ്ച് മാസം മുമ്ബ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ മറച്ചുവച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂടത്തായി കൊലപാതക കേസില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്ബ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇപ്പോള്‍ കേസ് പുറത്ത് എടുത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. കൂടത്തായി കൊലപാതക പരമ്ബര കേരളത്തെ ഞെട്ടിച്ച കേസാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഈ കേസിന്റെ മേജര്‍ ബ്രേക്ക് ത്രൂ ഉണ്ടായിട്ട് നാലഞ്ച് മാസമായി. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇക്കാര്യം പറഞ്ഞത്. ഇലക്ഷന്‍ സമയത്ത് ഒരു ബോംബ് പൊട്ടിക്കുന്നതുപോലെ പൊട്ടിക്കുകയായിരുന്നു. ഇതു പറയുമ്ബോഴും കൂടത്തായി കേസിന്റെ ഗൗരവം കുറച്ചുകാണുന്നില്ല. കൂടത്തായി കേസില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നു എന്നു പറയുന്ന ആളുകളെക്കുറിച്ച്‌ അന്വേഷണം നടക്കണം. കേരളം കണ്ട ക്രൂരമായ കൊലപാതകമാണിത്.’ – മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *