മുംബൈ : മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ബിജെപി ഒറ്റയ്ക്ക് നിന്ന് പരമാവധി സീറ്റുകള്‍ സ്വന്തമാക്കാമെന്ന സ്വപ്നം സഫലമാകില്ലെന്നാണ് സൂചന.
ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 165 സീറ്റുകളിലാണ് ബിജെപി-ശിവസേന സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 101 ശിവസേന 67 കോണ്‍ഗ്രസ്സ് 37 എന്‍സിപി 50 എന്നിങ്ങനെയാണ് നിലവില്‍ ഓരോ പാര്‍ട്ടികളും ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസ്സ്-എന്‍സിപി സഖ്യത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി-ശിവസേന സഖ്യത്തിന് സീറ്റുകള്‍ കുറയാനാണ് സാധ്യത. 185 സീറ്റുകളാണ് കഴിഞ്ഞ തവണ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. 20ഓളം സീറ്റുകളാണ് ബിജെപിക്ക് കുറവ് വന്നത്.
