കലക്​ടറുടെ ‘വെല്ലുവിളി റവന്യൂ ജീവനക്കാര്‍ ഏറ്റെടുത്തു; ആദിവാസികള്‍ക്ക്​ കിട്ടിയത്​ തൂക്കുപാലം

മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ല്‍ ചാ​ലി​യാ​ര്‍ ക​ലി​തു​ള്ളി​പ്പാ​ഞ്ഞ്​ ത​ക​ര്‍​ത്ത ആ​ദി​വാ​സി​ക​ളു​ടെ​ ന​ട​പ്പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ജി​ല്ല ക​ല​ക്​​ട​ര്‍ റ​വ​ന്യൂ ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ല്‍ വെ​ച്ച​ത്​ ‘ഹാ​ങ്ങി​ങ്​ ബ്രി​ഡ്​​ജ്​ ചാ​ല​ഞ്ച്’ എ​ന്ന ആ​ശ​യം.അ​വ​ര്‍ ഒ​ന്ന​ട​ങ്കം അ​തേ​റ്റെ​ടു​ത്ത​​പ്പോ​ള്‍ മ​ല​പ്പു​റ​ത്തെ ജ​ന​കീ​യ വി​ക​സ​ന മാ​തൃ​ക​ക്ക്​ മ​റ്റൊ​രു മി​ക​ച്ച ഉ​ദാ​ഹ​ര​ണം കൂ​ടി. ക​ല​ക്​​ട​ര്‍ ജാ​ഫ​ര്‍ മ​ലി​ക്കാ​ണ്​ പോ​ത്തു​ക​ല്‍ മു​ണ്ടേ​രി​യി​ല്‍​ വ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ അ​ഭ്യ​ര്‍​ഥി​ച്ച​ത്.

‘ക​ല​ക്​​ട​ര്‍ സ​ര്‍’ മു​ന്നി​ല്‍ നി​ന്ന​തോ​ടെ നാ​ലു​ദി​വ​സം ​കൊ​ണ്ട്​ പാ​ലം നി​ര്‍​മി​ക്കാ​നാ​വ​ശ്യ​മാ​യ തു​ക​യി​ലും കൂ​ടു​ത​ല്‍ റ​വ​ന്യൂ ജീ​വ​ന​ക്കാ​ര്‍ സ​മാ​ഹ​രി​ച്ചു ന​ല്‍​കി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മു​ണ്ടേ​രി ഫാ​മി​ന്​ സ​മീ​പം നി​ര്‍​മാ​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചു. ന​വം​ബ​ര്‍ ഒ​ന്നി​ന്​ മു​മ്ബ്​ പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.മു​ള​യും ക​യ​റു​മു​പ​യോ​ഗി​ച്ച്‌​ നി​ര്‍​മി​ക്കു​ന്ന തൂ​ക്കു​പാ​ല​ത്തി​ന്​ അ​ഞ്ച്​ ല​ക്ഷ​മാ​ണ്​ ചെ​ല​വ് ​ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ആ​റു ല​ക്ഷം രൂ​പ​യി​ല​ധി​കം ജീ​വ​ന​ക്കാ​ര്‍ സ്വ​രൂ​പി​ച്ചു. 3,90,000 രൂ​പ ചെ​ല​വി​ട്ട്​ മു​ള വാ​ങ്ങി. 30,000 രൂ​പ​യാ​ണ്​ കൂ​ലി​യി​ന​ത്തി​ല്‍ ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

വ​ന​ത്തി​നു​ള്ളി​ലെ വാ​ണി​യ​മ്ബു​ഴ, ഇ​രു​ട്ടു​കു​ത്തി, കു​മ്ബ​ള​പ്പാ​റ, ത​രി​പ്പ​പ്പൊ​ട്ടി എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ളെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന ചാ​ലി​യാ​റി​ന്​ കു​​റു​കെ​യു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ക്രീ​റ്റ്​ ന​ട​പ്പാ​ലം പ്ര​ള​യ​ത്തി​ല്‍ ഒ​ലി​ച്ചു​പോ​യി​രു​ന്നു. മു​ള​കൊ​ണ്ട്​ നി​ര്‍​മി​ച്ച ച​ങ്ങാ​ട​ത്തി​ലാ​ണ്​ അ​വ​ര്‍ ഇ​പ്പോ​ള്‍ പു​ഴ ക​ട​ക്കു​ന്ന​ത്. ഇ​വി​ടെ വാ​ഹ​ന​യാ​ത്ര​ക്ക്​ അ​നു​യോ​ജ്യ​മാ​യ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചു​രു​ങ്ങി​യ​ത്​ എ​ട്ടു​ മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന്​ ബോ​ധ്യ​മാ​യി.

ഏ​താ​ണ്ട്​ ര​ണ്ടു കോ​ടി ​രൂ​പ ചെ​ല​വു​മു​ണ്ടാ​കും. പ്ര​ള​യാ​ന​ന്ത​രം ക​ല​ക്​​ട​​ര്‍ കോ​ള​നി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ര​ണ്ടാ​ഴ്​​ച​ക്ക​കം തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കാ​മെ​ന്ന്​ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. സാ​ധ്യ​മാ​യ സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം റ​വ​ന്യൂ ജീ​വ​ന​ക്കാ​രോ​ട്​ അ​ഭ്യ​ര്‍​ഥി​ച്ചു. ‘വെ​ല്ലു​വി​ളി’ ഏ​റ്റെ​ടു​ത്ത ജീ​വ​ന​ക്കാ​​ര്‍ ക​ല​ക്​​ട​റെ പോ​ലും ഞെ​ട്ടി​ച്ച്‌​ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള തു​ക​യു​മാ​യി ഓ​ഫി​സി​ലെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​ള​യം ദു​രി​തം വി​ത​ച്ച അ​ടി​സ്​​ഥാ​ന വി​ഭാ​ഗ​ത്തി​​െന്‍റ കൈ​പി​ടി​ച്ച്‌​ പു​ഴ ക​ട​ത്താ​ന്‍ ഒ​പ്പം​നി​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ ക​ല​ക്​​ട​ര്‍​ക്ക്​ ഒ​ന്നേ പ​റ​യാ​നു​ള്ളൂ, ഹൃ​ദ​യം തൊ​ട്ട ന​ന്ദി.

Leave a Reply

Your email address will not be published. Required fields are marked *