കോഴിക്കോട്: ഐക്യകണ്ഠ്യേന സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസ് ഗൗരവമായി വിലയിരുത്തണം. സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാറ്റി പറയുന്നത് ആശയകുഴപ്പമുണ്ടാക്കുമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
പ്രാദേശിക പ്രശ്നങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടക്കം മുതലുള്ള ഭിന്നതകളും ജനം തിരിച്ചറിഞ്ഞു. ചില സ്ഥാനാര്‍ഥികളുടെ പേരുകള്‍ പിന്‍വലിക്കുന്നതെല്ലാം ആശയകുഴപ്പമാണ്. ഇത് അവസാനം വരെ തെരഞ്ഞെടുപ്പില്‍ നിലനില്‍ക്കുമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കും. നേരെ ചൊവ്വേ പ്രവര്‍ത്തിക്കുകയാണെങ്കില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും നേട്ടമാണ്. എല്‍.ഡി.എഫിന് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും എന്നുംമുനീര്‍ വ്യക്തമാക്കി.
