പിഞ്ചു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ യുവതി ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായ ഇരുവരെയും റിമാന്‍ഡ് ചെയ്ത് കോടതി

പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച്‌ ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിവാഹേതര ബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് ഇറക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തത് . ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്‌ യുവതി ഒളിച്ചോടുകയായിരുന്നു.

ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാറിനൊപ്പമാണ് (23) ഒളിച്ചോടിയത്. ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് ഗിരീഷ്‌കുമാര്‍ പോലീസില്‍ പരാതിപ്പെട്ടു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍നിന്നിറങ്ങിയ ലിജിമോള്‍, കുട്ടികളെ വഴിയിലുപേക്ഷിച്ച്‌ പോകാനായിരുന്നു പദ്ധതി.

ജോലിക്കു പോകുന്നു എന്ന് പറഞ്ഞു വീട്ടില്‍ നിന്നിനിറങ്ങിയ ലിജി പിന്നീട് കുട്ടികള്‍ പ്രദേശത്തെ വെയ്റ്റിങ് ഷെഡിലുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച്‌ ലിജിമോള്‍ ആവശ്യപ്പെട്ടു. ഉടന്‍തന്നെ സ്ഥലത്തെത്തി സഹോദരന്‍ കുട്ടികളെ സുരക്ഷിതമായി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച ലിജി കാമുകന്‍ അരുണ്‍ കുമാറിനൊപ്പം കോട്ടയത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ ലിജിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തുണ്ടെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ഇരുവരും നേമം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്ബാണ് അവിവാഹിതനായ അരുണ്‍കുമാര്‍ ലിജിമോളെ പരിചയപ്പെടുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് വീട് വിട്ടിറങ്ങിയതെന്ന് ലിജി പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്പോഴും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണിഷ്ടമെന്നു ലിജി വ്യക്തമാക്കി. എന്നാല്‍, ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവൈനല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. നവംബര്‍ ഒന്‍പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *