കത്തിയമര്‍ന്ന 108 ആംബുലന്‍സില്‍നിന്ന് രോഗിയെ രക്ഷിച്ച സൈഫുദ്ദീന് സ്ഥിരനിയമനം

കോഴിക്കോട്: ആലപ്പുഴ ചമ്ബക്കുളത്ത് 108 ആംബുലന്‍സിന് തീപ്പിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രോഗിയെ രക്ഷിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൈഫുദ്ദീന് സ്ഥിരനിയമനം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്റ്(നഴ്‌സിങ്) എന്ന തസ്തിക സൃഷ്ടിച്ചാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ സൈഫുദ്ദീന് സ്ഥിരംനിയമനം നല്‍കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

2018 സെപ്റ്റംബര്‍ അഞ്ചിന് ആണ് ഓക്‌സിജന്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച്‌ 108 ആംബുലന്‍സിന് തീപിടിച്ചത്. പൂര്‍ണമായും കത്തിയമര്‍ന്ന ആംബുലന്‍സില്‍നിന്ന് സൈഫുദ്ദീന്‍ രോഗിയെ സുരക്ഷിതമായി പുറത്തെത്തിച്ച്‌ മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചിരുന്നെങ്കിലും ഇയാള്‍ മരണപ്പെട്ടിരുന്നു.അപകടത്തില്‍ സൈഫുദ്ദീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *