മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടി​ട​ത്തേ​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ച്ച​ത് സ​ത്യ​മ​റി​യാ​നെ​ന്ന് കാ​നം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്ട് അ​ട്ട​പ്പാ​ടി​യി​ലെ മ​ഞ്ച​ക്ക​ണ്ടി​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മാ​വോ​വാ​ദി വി​ഷ​യ​ത്തി​ല്‍ സി​പി​ഐ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു. 1967 മു​ത​ലു​ള്ള നി​ല​പാ​ടാ​ണ​ത്. അ​ത് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥ​ല​ത്തെ നാ​ട്ടു​കാ​രെ ക​ണ്ട് സ​ത്യം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തെ അ​ങ്ങോ​ട്ടേ​ക്ക് അ​യ​ച്ച​തെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ് ബാ​ബു, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​സു​രേ​ഷ് രാ​ജ്, എം​എ​ല്‍​എ​മാ​രാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍, ഇ.​കെ.​വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന വ​ന​മേ​ഖ​ല​യി​ലേ​ക്ക് ആ​ര്‍​ക്കും പ്ര​വേ​ശ​ന​മി​ല്ലെ​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ് പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം.

Leave a Reply

Your email address will not be published. Required fields are marked *