ചെങ്ങന്നൂര്‍: ശബരിമലയുടെ കവാടമായി ചെങ്ങന്നൂര്‍ മാറിക്കഴിഞ്ഞുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് . ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ മണ്ഡല മകരവിളക്കു സീസണിനു മുന്‍പുള്ള മുന്നൊരുക്കള്‍ വിലയിരുത്താന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മണ്ഡല മകര വിളക്കു കാലയളവില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് രണ്ടു മാസം മുന്നേ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു . വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ തീര്‍ഥാടകര്‍ക്കായുള്ള സേവനങ്ങള്‍ പൂര്‍ണവിജയത്തില്‍ എത്തിക്കാന്‍ സാധിക്കുന്നുമെന്നും മന്ത്രി വ്യക്തമാക്കി .
