കോഴിക്കോട്: കേരളം നാഥനില്ലാ കളരിയായി മാറിയെന്ന് കെ മുരളീധരന് എം.പി. മുഖ്യമന്ത്രി ഒന്നിനും കൊള്ളാത്തയാളെന്ന് പാര്ട്ടിക്കാര് തന്നെ പറയുന്നു. കേരളത്തിലെ ആഭ്യന്തരമന്ത്രി ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും കെ മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലക്ഷങ്ങള്‍ മുടക്കി ഉപദേശികളെ വെച്ചിട്ടും ഒരടിപോലും മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാനായില്ല. യുഎപിഎ നയമല്ലെന്ന് പറയുമ്ബോള്‍ എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നയം വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല എന്നതിന്റെ തെളിവാണിത്.
മുഖ്യമന്ത്രിക്ക് പൊലീസിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിനെ പൊലീസുകാര്‍ വകവയ്ക്കുന്നില്ല. മുഖ്യമന്ത്രിയേക്കാള്‍ വലുതാണോ ഉത്തരമേഖലാ ഐജിയെന്നും മുരളീധരന് ചോദിച്ചു. സര്‍ക്കാര്‍ നയത്തിനെതിരെ ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചാല്‍ അയാള്‍ ആ കസേരയില്‍ ഇരിക്കാന്‍ പാടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ബെഹ്റ. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൊലീസില്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നു. മോദിയുടെ നയമാണ് പൊലീസ് നടപ്പാക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇത് നോക്കിയിരിക്കുന്നുവെന്നും മുരളി കുറ്റപ്പെടുത്തി.
സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് ശരിയല്ല. തങ്ങളുടേതല്ലാത്ത നയം പൊലീസ് നടപ്പാക്കുമ്ബോള്‍ അധികാരത്തില്‍ കടിച്ചുതൂങ്ങരുത്. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറയുന്നത് സിപിഐയാണ്. ഭരണവും സമരവും എന്ന നയം സിപിഐ തിരുത്തണം. ഒന്നുകില്‍ വിടുവായത്തം നിര്‍ത്തണം. അല്ലെങ്കില്‍ ഭരണത്തില്‍ നിന്നു പുറത്തുപോകണം. സിപിഎമ്മിനേക്കാള്‍ സിപിഐ ചെയ്യുന്നതാണ് തെറ്റ്.
ഭീകരന്മാരെ കൈകാര്യം ചെയ്യാനാണ് കോണ്‍ഗ്രസ്സ് യു എ പി എ കൊണ്ടുവന്നത്, എന്നാല്‍ ഇന്ന് അത് ദുരുപയോഗം ചെയ്യപ്പെടുന്നു
