ഷെഹ്‌ലയുടെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്ബുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു.

വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മീഷന്‍ നേരത്തെ, റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

അതേസമയം, ക്ലാസ് മുറിയില്‍ വെച്ച്‌ പാമ്ബുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതില്‍ പ്രതിഷേധം വ്യാപകമായി. വയനാട് കളക്റ്ററേറ്റിലേക്കു വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. എസ്‌എഫ്‌ഐ, കെഎസ്യു, എംഎസ്‌എഫ്, എബിവിപി, എഐഎസ്‌എഫ് സംഘടനകള്‍ സമരവുമായി വയനാട് കളക്റ്ററേറ്റിലെത്തി.

എസ്‌എഫ്‌ഐ, കെഎസ്യു മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ പാമ്ബുകടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌.

Leave a Reply

Your email address will not be published. Required fields are marked *