സുല്‍ത്താന്‍ ബേത്തരിയിലെ സര്‍വജന സ്കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്ബുകടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകര്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സസ്പെന്‍ഷനിലായ സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.കെ. മോഹനന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. ഹൈകോടതി ഇന്ന് തന്നെ ഹരജി പരിഗണിക്കും.
ഷഹലയുടെ മരണത്തെ തുടര്‍ന്ന് ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് അധ്യാപകര്‍ക്കും ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയ് എന്നിവര്‍ക്കുമെതിരെ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അലംഭാവം കാണിച്ചതിന് ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
