തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ പൂട്ടിയിട്ടു. മജിസ്ട്രേറ്റ് ദീപ മോഹനനെയാണ് പൂട്ടിയിട്ടത്. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്ത്രീക്ക് പരിക്കേറ്റകേസിന്‍റെ വിചാരണക്കിടെ, കോടതിയില്‍ ഹാജരാകരുതെന്ന് ഡ്രൈവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരിക്കേറ്റ സ്ത്രീ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് പ്രതിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ മജിസ്ട്രേറ്റ്ഉത്തരവിട്ടു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകരുടെ അതിക്രമം.
ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു നടപടി. റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.
