ലഖ്നൗ: വിവാഹത്തിന് വരന്‍ വൈകിയെത്തിയതില്‍ പ്രതിഷേധിച്ച് വധു മറ്റൊരാളെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു വിവാഹച്ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും വീട്ടുകാരും എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വധു അയല്‍വാസിയായ മറ്റൊരാളെ വിവാഹം ചെയ്തത്.
അതേസമയം വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും ആറാഴ്ച മുമ്ബു ഒരു സമൂഹ വിവാഹച്ചടങ്ങില്‍ വച്ച് വിവാഹിതരായിരുന്നു. ഔദ്യോഗികമായ വിവാഹച്ചടങ്ങുകള്‍ എല്ലാം നടക്കാതെ ഒരുമിച്ച് ജീവിക്കണ്ട എന്ന് തീരുമാനിച്ചാണ് അവര്‍ കഴിഞ്ഞ ദിവസം ബന്ധുക്കളെയെല്ലാം വിളിച്ചു കൂട്ടിയുളള വിവാഹം തീരുമാനിച്ചത്.
എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഇരു കുടുംബങ്ങളും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹത്തിന് വരന്‍ വൈകി എത്തുക കൂടി ചെയ്തതോടെയാണ് വധു നിശ്ചയിച്ച വിവാഹം വേണ്ടെന്നു വച്ച് അയല്‍വാസിയെ വിവാഹം ചെയ്യുകയായിരുന്നു.
