പൗരത്വ ഭേദഗതി നിയമം: കേന്ദ്രം ഉരുണ്ടുകളിക്കുന്നു-​ കാന്തപുരം

പൗരത്വ​ ​േഭദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഏറ്റവും വലിയ പീഡനമനുഭവിക്കുന്ന മുസ്​ലിംകളായ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തള്ളി ഏത്​ മതന്യൂനപക്ഷങ്ങള്‍ക്കാണ്​ അഭയം നല്‍കുന്നതെന്ന്​ കേന്ദ്രം വ്യക്തമാക്കണമെന്നു​ം കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍.

ദുരിതമനുഭവിക്കുന്നവര്‍ക്ക്​ അഭയം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇതില്‍ മുസ്​ലിംകളെ ഉള്‍പ്പെടുത്തിയാല്‍ എന്താണ്​ തെറ്റ്​. ജാമിഅ മര്‍ക്കസ്​ 43ാം വാര്‍ഷികസമ്മേളനത്തി​​െന്‍റ സംസ്​ഥാനതല പ്രചാരണോദ്​ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമത്തിനായി സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ബാലിശവും വാസ്​തവവിരുദ്ധവുമാണ്​. സമ്മേളനഭാഗമായി രാജ്യത്താകെ 10 ലക്ഷം വൃക്ഷത്തൈ നേടുന്ന മില്യണ്‍ ട്രീസ്​ കാമ്ബയി​​െന്‍റ സംസ്​ഥാനതല ഉദ്​ഘാടനം മേയര്‍ വി.കെ. ശ്രീകുമാര്‍ നിര്‍വഹിച്ചു. മര്‍ക്കസ്​ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്​ ​ൈഫസി സമ്മേളനപ്രമേയം വിശദീകരിച്ചു.

ഹൈ​േ​ദ്രാസ്​ ഫൈസി കൊല്ലം പ്രാര്‍ഥന നടത്തി. സയ്യിദ്​ മുഹമ്മദ്​ തുറാബ്​ സഖാഫി ആമുഖ പ്രഭാഷണം നടത്തി. എ. സൈഫുദ്ദീന്‍ ഹാജി, ഡോ. മുഹമ്മദ്​ ഫാറൂഖ്​ നഇൗമി ബുഖാരി കൊല്ലം, സിദ്ദീഖ്​ സഖാഫി നേമം, അബ്​ദുല്‍ റഹ്​മാന്‍ സഖാഫി വിഴിഞ്ഞം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *