കൊച്ചി: ഭരണ തുടര്‍ച്ചയുണ്ടായാല്‍ മുഖ്യമന്ത്രി ആരാവണമെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി തീരുമാനിക്കുമെന്ന് മുതിര്‍ന്ന് നേതാവ് എ കെ ആന്റണി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാവുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആന്റണി. ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും രമേശ് ചെന്നിത്തലയും ചേര്‍ന്നുള്ള നേതൃത്വത്തിനേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാവൂ. മദ്യനയം മാത്രമല്ല തെരഞ്ഞെടുപ്പ് വിഷയമെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ സാമൂദായിക നീതി ഉറപ്പാക്കണമെന്ന് ആന്റണി പറഞ്ഞു. എല്ലാ സമുദായങ്ങള്‍ക്കും വേണ്ട പരിഗണന കിട്ടിയാലേ വര്‍ഗീയതയെ ചെറുക്കാനാവൂ. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നീതി ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. സംസ്ഥാന നേതൃത്വത്തില്‍ തന്റെ സ്ഥാനം കഴിഞ്ഞെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതൃത്വമാണ് ഇപ്പോള്‍ വേണ്ടതെന്നും ആന്റണി പറഞ്ഞു.
