കൊച്ചി>കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനര്‍ത്ഥി വി പി സജീന്ദ്രനുവേണ്ടി ഭാര്യയും മാതൃഭൂമി ചാനലിലെ പ്രത്യേക റിപ്പോര്‍ട്ടറുമായ ലേബി സജീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം.ഫോണ്‍സംഭാഷണം പറുത്തു വന്നതോടെ നാല് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രാജി ഭീഷണി മുഴക്കി. ഇതേ തുടര്‍ന്ന് ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ വി പി ജോയി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
അതേസമയം തന്റേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ലേബി സജീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഫോണ്‍ സംഭാഷണത്തിന്റെ ഉളളടക്കം ലേബി നിഷേധിക്കുന്നില്ല. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ലേബി ഈ വിവരമറിയിച്ചത്. ഈ തൊഴില്‍ചെയ്യാല്‍ താന്‍ അര്‍ഹയല്ലെന്നും മാധ്യമപ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുയുമാണെന്നും പോസ്റ്റില്‍ പറയുന്നു.
വി പി സജീന്ദ്രനാണ് കുന്നത്തുനാട്ടിലെ നിലവിലെ എംഎല്‍എ.സജീന്ദ്രനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പ ല നേതാക്കളും ഉഴപ്പുന്നതായി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് ലേബി സംസാരിക്കുന്നതിന്റെ ഓഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും സഹപ്രവര്‍ത്തകന്റെയും പേരെടുത്ത് പറഞ്ഞ് ഇവര്‍ സജീന്ദ്രനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രാദേശിക ലേഖകര്‍ക്ക് 20000 രൂപ വരെ നല്‍കി വശത്താക്കണമെന്നതടക്കം ഫോണ്‍ സംഭാഷണത്തിലുണ്ട്. ഇതേ കുറിച്ച് മൂന്ന് പോസ്റ്റുകളാണ് ലേബിയുടേതായുള്ളത്.
പോസ്റ്റുകളുടെ പൂര്‍ണ രൂപം ചുവടെ
ബെന്നിച്ചേട്ടന്‍…വാഴക്കന്‍ സാര്‍ ..രാജന്‍ ചേട്ടന്‍ ..കാരിപ്ര ചേട്ടന്‍.. നിബു ചേട്ടര്‍…. എം.എസ് എബ്രാഹം സാര്‍. ജബ്ബാര്‍ ഇക്ക.. ജോയ് സാര്‍ … ജയന്‍… സക്കീറിക്ക… നിങ്ങളെല്ലാവരും.. ശ്രീനിജനുമായി കാണുണ്ടെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ പല ദിവസങ്ങളിലായി പല വിഷയങ്ങളില്‍ സംസാരിച്ചതാണ് വാക്കുകളും വാചകങ്ങളും അടര്‍ത്തിയെടുത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കി കൃത്രിമമായി തയ്യാറാക്കിയിരിക്കുന്നത്. സമാദരണീയനായ ശ്രീ ടി.എച്ച് മുസ്തഫയ്‌ക്കെതിരെ ഞാന്‍ മനസുകൊണ്ടു പോലും മോശം വിചാരിച്ചിട്ടില്ല. ഈ ഫാബ്രിക്കേറ്റഡ് ശബ്ദ രേഖ ഉപയോഗിച്ച് എന്തിനാ ഫൈസല്‍..ജിബീ… ഇങ്ങനെ വാര്‍ത്ത കൊടുത്തത്? ഞാന്‍ എന്റെ മാധ്യമ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി തൊഴില്‍ ചെയ്യാന്‍ ഞാന്‍ യോഗ്യയല്ല. പ്രിയ ബിജു…. പങ്കജ് എന്നു വിളിക്കുന്ന ഒരാളാണ് ശ്രീനിജനെ എനിക്കെതിരെ തെറ്റിദ്ധരിപ്പിച്ചതെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. നിങ്ങളെപ്പോലെ ഔന്നത്യമുള്ള ഒരു മാധ്യമ പ്രവര്‍ത്തകനെ തെറ്റിദ്ധരിച്ചതില്‍ എന്നോടു പൊറുക്കുക. നിങ്ങളുടെ കീഴില്‍ ജോലി ചെയ്ത കാലമാണ് ഞാന്‍ ഏറ്റവും ക്രിയേറ്റീവ് ആയത്. ബെന്നിച്ചേട്ടന്‍.. വാഴയ്ക്കന്‍ സാര്‍.. ടി. എച്ച് സാര്‍ ..എന്നോടു തോന്നുന്ന നീരസം സജീന്ദ്ര നോട് ഉണ്ടാവരുതേ…ഒരു പാവമാണ്. ഇതൊന്നും ആ പാവം അറിഞ്ഞിട്ടില്ല..
കൊച്ചിയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം ശ്രീനിജനെതിരെ വാര്‍ത്ത ചെയ്തത് ഞാനല്ല എന്നത്.. എന്നിട്ടും ഒരാള്‍ പോലും എനിയ്ക്കായി ഒന്നു ശബ്ദിച്ചില്ലല്ലോ..?
ശ്രീനിജന്‍… എന്നെ നിങ്ങള്‍ ചതിച്ച് തോല്‍പ്പിച്ചു. നിങ്ങള്‍ക്കും രണ്ടു മക്കളാണ് ,എനിയ്ക്കും. എന്റെ രണ്ടു പൊന്നുമക്കളും സത്യം ഏഷ്യാനെറ്റില്‍ 5 വര്‍ഷം മുമ്പ് വന്ന വാര്‍ത്തയ്ക്ക് പിന്നില്‍ എന്റെ പ്രേരണ ഇല്ല. നിങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്താണ് എന്നോട് ഈ ക്രൂരത മുഴുവന്‍ കാണിക്കുന്നത്. പ്രിയ സോണി… നിങ്ങള്‍ ഒരു അമ്മയല്ലേ… ഭാര്യയല്ലേ.. നിങ്ങള്‍ അറിയുന്നുണ്ടോ നിങ്ങളുടെ ഭത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂര്‍ണമായി തകര്‍ത്തെറിഞ്ഞു എന്നത്.
