ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും എത്രയും വേഗത്തില്‍ മോചിതരാവട്ടേയെന്ന് പ്രാര്‍ഥിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ സ്ഥിതി ശാന്തമാവാന്‍ അവര്‍ പ്രയത്‌നിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനു മുന്നോടിയായി ഓഗസ്റ്റ് അഞ്ചു മുതല്‍ തടങ്കലിലാണ് കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍. ചിലര്‍ പിന്നീട് തടവിലായെങ്കിലും മുന്‍ മുഖ്യമന്ത്രിമാരായ ഈ മൂന്നുപേരും ഇപ്പോഴും തടങ്കലിലാണ്. പൊതുസുരക്ഷാ നിയമപ്രകാരമാണ് ഇവരെ എല്ലാവരെയും ഇപ്പോഴും തടങ്കലില്‍ പാര്‍പ്പിക്കുന്നത്.
