കൊവി​ഡ് -19: അ​തി​രു​വി​ട്ട ആ​ശ​ങ്ക​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല ജാ​​​​ഗ്ര​​​​ത​​​​യാ​​​​ണ് വേ​​​​ണ്ട​​​​തെ​​​​ന്ന് മു​ഖ്യ​ മ​ന്ത്രി പിണറായി വിജയന്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൊ​​​​വി​​​​ഡ്-19 വൈ​​​​റ​​​​സ് ബാ​​​​ധ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​തി​​​​രു​​​​വി​​​​ട്ട ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നും ജാ​​​​ഗ്ര​​​​ത​​​​യാ​​​​ണ് വേ​​​​ണ്ട​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍. ച​​​​ട്ടം 300 അ​​​​നു​​​​സ​​​​രി​​​​ച്ച്‌ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ പ്ര​​​​സ്താ​​​​വ​​​​ന​ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.​

രോഗവ്യാപനം തടയാന്‍ സംസ്ഥാനം കൈക്കൊണ്ട നടപടികളും നിലവിലെ സാഹചര്യവും നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രോഗം ഭീഷണിയായി മാറുന്നതു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു ലഭിച്ചയുടന്‍ തന്നെ സര്‍ക്കാര്‍ കരുതല്‍ നടപടികളും മുന്നൊരുക്കങ്ങളും കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ വഴി നല്‍കുന്ന വാര്‍ത്തകള്‍ അല്ലാതെ ചില അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒട്ടേറെ പ്രവാസികള്‍ അവധിക്കു നാട്ടിലെത്തിയ ശേഷം മടങ്ങിപ്പോകാനാകാതെ കഴിയുന്നുണ്ട്. നോര്‍ക്ക വകുപ്പ് ബന്ധപ്പെട്ട എംബസികളുമായി സംസാരിച്ചു പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തും.

തിരിച്ചു പോകാനാകുന്ന സമയത്തേക്കായി ടിക്കറ്റ് മാറ്റിക്കിട്ടുന്നതിനു വിമാനക്കമ്ബനികളുമായും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായും ചര്‍ച്ച നടത്തും. ജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇടപെടണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *