ബിരിയാണിച്ചെമ്ബില്‍ ചാരായം വാറ്റ്:ബിജെപി പ്രവര്‍ത്തകര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍ : ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജ വാറ്റുകാരും സജീവമായിരിക്കുകയാണ്.തൃശ്ശൂരില്‍ ചാരായം വാറ്റിയ മൂന്നു യുവാക്കള്‍ പിടിയിലായി. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമല്‍ (30) എന്നിവരാണ് പിടിയിലായത്. കുഴിക്കാട്ടുശേരി കാരൂര്‍ ഭാഗത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നാണ് 700 ലിറ്റര്‍ വാഷും സ്റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും ഉള്‍പ്പെടെ ആളൂര്‍ പൊലീസ് ഇവരെ പിടികൂടിയത്.

ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായ ജോബിയും ലിജുവും. രണ്ടര മാസം മുന്‍പ് ഇറ്റലിയില്‍ നിന്നും വീട് പണിയുടെ ആവശ്യത്തിനായി വന്നതാണ് ജോബി. ഇയാളുടെ കാരൂര്‍ ഭാഗത്തെ വീട്ടില്‍നിന്നാണ് സംഘത്തെ പിടികൂടിയത്. മറ്റ് രണ്ടുപേരും ഡ്രൈവര്‍മാരാണെന്ന് പൊലീസ് സുചിപ്പിച്ചു.ആയിരം ലിറ്റര്‍ കൊള്ളുന്ന വലിയ ചെമ്ബിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. ചാരായം വാറ്റു നടക്കുന്നതായി ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *