പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ നടപടിക്ക്

ദുബായ്; കോവിഡ് രോഗം വ്യാപിക്കുന്നതിനിടെ സ്വന്തം പൗരന്‍മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത വിദേശ രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ നടപടിക്കൊരുങ്ങുന്നു. പൗരന്‍മാരെ കൊണ്ടു പോകാന്‍ അനുമതി നല്‍കിയിട്ടും അവരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനാണ് യു.എ.ഇ സര്‍ക്കാര്‍ ആലോചിക്കുന്നതെനന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള തൊഴിലാളികളുടെ ക്വാട്ടയില്‍ നിയന്ത്രണം വരുത്താണ് യു.എ.ഇ പ്രധാനമായും ആലോചിക്കുന്നത്.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓരോ രാജ്യങ്ങളും അവരുടെ പൗരന്‍മാരെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് യു.എ.ഇ.യുടേത്. വിവിധ രാജ്യങ്ങള്‍ക്ക് പൗരന്‍മാരെ കൊണ്ടു പോകുന്നതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് പല പാശ്ചാത്യ രാജ്യങ്ങളുടെ തങ്ങളുടെ പൗരന്‍മാരെ തിരിച്ചു കൊണ്ടു പോകുന്നത് ആരംഭിച്ചിട്ടുണ്ട്. യു.എ.ഇയില്‍ താമസിക്കുന്ന മിക്ക രാജ്യങ്ങളിലെയും പൗരന്‍മാരെ സ്വന്തം രാജ്യത്തേക്ക് പോകാന്‍ താല്‍പപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പല രാജ്യങ്ങളും പൗരന്‍മാരെ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് യു.എ.ഇയെ ആശങ്കപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *