സ്പ്രി​ങ്ക്ള​ര്‍: സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്പ്രി​ങ്ക്ള​റി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. സ്പ്രി​ങ്ക്ള​ര്‍ ക​രാ​റി​ല്‍ സ്വ​കാ​ര്യ​ത പ്ര​ധാ​ന​മാ​ണ്. സ്പ്രി​ങ്ക്ള​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ങ്ങ​നെ​യെ​ന്ന് രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രെ​യും ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സ്പ്രി​ങ്ക്ള​റി​നെ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ത്തു എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. കാ​ര്യ​ങ്ങ​ള്‍ മൂ​ടി​വ​ച്ച്‌ പ​റ​യ​രു​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

രോ​ഗ​ത്തേ​ക്കാ​ള്‍ മോ​ശ​മാ​യ രോ​ഗ​പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്ക​രു​ത്. ഡേ​റ്റാ വ്യാ​ധി ഉ​ണ്ടാ​ക്ക​രു​തെ​ന്ന് കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. അ​തേ​സ​മ​യം പ​ക​ര്‍​ച്ച​വ്യാ​ധി ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം വി​വ​ര​ശേ​ഖ​ര​ണ​മാ​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഞ്ചു ല​ക്ഷം പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

സ്പ്രി​ങ്ക്ള​റി​ന്‍റെ പ്രൈ​വ​സി പോ​ളി​സി എ​ന്താ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ഇ​ത് വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ഹ​ര്‍​ജി​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം അ​വ​ക്ത്യ​മാ​ണ്. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് വി​വ​രം ശേ​ഖ​രി​ച്ച​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക​ല്ലാ​തെ വി​വ​ര​വി​ശ​ക​ല​ന ക​രാ​ര്‍ കൈ​മാ​റി​യ​ത് അ​വ്യ​ക്ത​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​രാ​ര്‍ ഒ​പ്പി​ട്ട​ത് ഡേ​റ്റ കൈ​മാ​റി​യ​തി​നു​ശേ​ഷ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കോ​ട​തി​യെ ധ​രി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *