ക്കോട്-ദുബായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച ഏഴു പേരുടെ മൃതദേഹങ്ങളുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനമെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നതിന് ലോക്കഡൗണ്‍ തടസ്സമായിരിക്കെ കേരള മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ ഇടപടല്‍ ശക്തമായത് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായമായി. കേരളത്തില്‍ നിന്നുള്ള അഞ്ചുപേരുടെയും തമിഴ്്നാട്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് നാട്ടിലെക്കിച്ചത്. പത്തനംതിട്ട സ്വദേശികളായ ഒ.സി.മത്തായി,സിജോജോയ്,കൊല്ലം സ്വദേശി ജോണ്‍ ജോഹനാന്,കണ്ണൂര്‍ പുന്നക്കല്‍ സ്വദേശി ഡേവിഡ് ഷാമി,തൃശൂര്‍ ചേരാനല്ലൂര്‍ സ്വദേശിസത്യന്,തമിഴ്്നാട് ശിവഗംഗ സ്വദേശി ശ്രീനിവാസന്,ഗോവ സ്വദേശി ഹെന്‍ട്രിക് ഡിസൂസ തുടങ്ങിയവരുടെ മൃതദേഹമാണ് വിമാനത്തിലുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടു പോയി.
