നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കും: കളക്ടര്‍ പി ബി നൂഹ്

പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിട്ടതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു . നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു . ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവരെ മാത്രമേ ജില്ലാ അതിര്‍ത്തി വഴി കടത്തിവിടുകയുള്ളു . പരിശോധനയുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടും. പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികളിലെ നിലവിലുള്ള സംവിധാനം തുടരുമെന്നും കളക്ടര്‍ അറിയിച്ചു .

പറക്കോട് ചന്തയിലേക്കുവരുന്ന ലോഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും. ലോഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവറിനും ക്ലീനറിനും വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ചന്തയ്ക്കു സമീപംതന്നെ സജ്ജീകരിച്ചിട്ടുണ്ട് . ജീവനക്കാരുടെ ആരോഗ്യ പരിശോധനയും ഇവിടെ ഉണ്ടാകും . ലോഡ് എടുക്കുന്നതിനായി വരുന്ന വാഹനങ്ങള്‍ക്ക് പാസുകള്‍ നല്‍കി ഓരോ വാഹനങ്ങളായി കടന്നുവരാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *