നടപടി തുടങ്ങി

തൃശ്ശൂര്‍: ജില്ലയെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്ത ജില്ലയായി പ്രഖ്യാപിക്കുവാനുളള നടപടികള്‍ക്ക് എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ വി. രതീശന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍ യോഗം ഉദ്ഘാടനംചെയ്തു. ജില്ലയിലെ ഗ്രാപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ബി.ഡി.ഒ. മാര്‍, എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്കും കാനയിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കിവിടുന്നതിനെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരോട് ഷീല വിജയകുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രഖ്യാപനം നടത്തുന്നതിനുളള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ യോഗത്തെ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കി. ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ പ്രാന്‍സിസ് ചക്കനാത്ത് സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *