പാലക്കാട്: കൊല്ലത്തു നിന്നു കാണാതായി തുടര്‍ന്ന് കാമുകന്റെ പാലക്കാടുള്ള വാടകവീട്ടില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ട കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പ്രശാന്തിന് കൊല്ലപ്പെട്ട സുചിത്രയുമായി മാത്രമല്ല വേറെയും സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാരീരിക ബന്ധവും പണവും മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യം. തന്റെ വലയില്‍ വീഴ്ത്തുന്ന പെണ്‍കുട്ടികളെ തന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി.
കൊല്ലപ്പെട്ട സുചിത്രയില്‍ നിന്നും ഇയാള്‍ പണം കൈക്കലാക്കിയിരുന്നു. കൂടാതെ സുചിത്ര കൊല്ലപ്പെടുന്ന സമയം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭം അലസിപ്പിക്കണം എന്ന പ്രശാന്തിന്റെ വാശിക്ക് മുന്നില്‍ സുചിത്ര വഴങ്ങിയില്ല, മാത്രമല്ല തന്റെ കയ്യില്‍ നിന്നും വാങ്ങിയ രണ്ടു ലക്ഷത്തോളം രൂപ തിരികെ വേണമെന്നും സുചിത്ര ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ താനുമായുള്ള അവിഹിത ബന്ധം ഭാര്യയെന്ന അറിയിക്കുമെന്നും സുചിത്ര പ്രശാന്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് പ്രതിയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പാലക്കാട് മണലി ശ്രീറാം നഗറില്‍ പ്രശാന്ത് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മതിലിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയിരുന്നത്. പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പോലീസ് സംഘം എത്തിയാണ് പാലക്കാട് പോലീസിന്റെ സഹായത്തോടെ വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പാടത്തുനിന്നു മൃതദേഹം പുറത്തെടുത്തത്.
കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് ഇവിടെ ഒരു സ്കൂളില്‍ സംഗീത അധ്യാപകനാണ്. പ്രസവശുശ്രൂഷകള്‍ക്കായി പ്രശാന്തിന്റെ ഭാര്യയും കുഞ്ഞും കൊല്ലത്തെ വീട്ടിലാണ്. വാടകവീട്ടില്‍ പ്രശാന്തിന്റെ രക്ഷിതാക്കള്‍ താമസിച്ചിരുന്നെങ്കിലും കൊലപാതകം നടക്കുമ്ബോള്‍ അവിടെയുണ്ടായിരുന്നില്ല. മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാന്‍ പ്രതി സ്വദേശി പ്രശാന്ത് നടത്തിയത് ആസൂത്രിത നീക്കമായിരുന്നു. മൂന്നടിയിലേറെ ആഴത്തില്‍ കുഴിയെടുത്തെങ്കിലും മൃതദേഹം അതിലേക്ക് ഇറക്കാനുള്ള സൗകര്യത്തിന് യുവതിയുടെ കാലുകള്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റി.കാലിന്റെ പാദങ്ങളും മുറിച്ചു. ഇത് കത്തിച്ചുകളയാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്. മുറിച്ചുനീക്കിയ കാലുകളും ചേര്‍ത്താണ് കുഴിയിലിട്ടുമൂടിയത്. സുചിത്ര അവധിയെടുത്ത മാര്‍ച്ച് 17നു തന്നെ പാലക്കാട്ടെത്തിയതായാണ് വിവരം. ഇവിടെ കൂടെ താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയ അവസരം നോക്കി പ്രശാന്ത് തന്നെയാണ് സുചിത്രയെ ആള്‍ട്ടോ കാറില്‍ വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടുദിവസം ദമ്ബതികളെ പോലെ കഴിഞ്ഞതിനുശേഷമാണ് കൊലപാതകം.
കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവശേഷം രാത്രിയില്‍ സുചിത്രയുടെ മൃതദേഹത്തെ പോലും മൃതദേഹം കെട്ടിപിടിച്ച് കിടന്നുറങ്ങിയതും ഒന്നും സംഭവിക്കാത്ത പോലെയായിരുന്നു. അടുത്ത ദിവസം രാവിലെ പുറത്തു പോയ് പ്രശാന്ത് സുചിത്രയുടെ മൃതദേഹം കത്തിക്കാനുള്ള പെട്രോളും വാങ്ങി വരികയായിരുന്നു.
യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആദ്യ ചോദ്യംചെയ്യലില്‍ പ്രശാന്ത്കേസ് വഴിതെറ്റിക്കാനും നോക്കി. പക്ഷേ, 20ന് യുവതിയുടെ മൊെബെല്‍ ഫോണ്‍ സ്വച്ച് ഓഫ് ആയതിന് തൊട്ടുമുമ്ബുള്ള ലൊക്കേഷന്‍ പാലക്കാടായതോടെ പോലീസ് പ്രശാന്തിലേക്ക് എത്തുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ഫോണ്‍ വിളികളുടെ രേഖകളും അന്വേഷണത്തില്‍ തുമ്ബായി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പ്രശാന്ത് കുറ്റം സമ്മതിക്കുകയും. മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചു കൊടുക്കയും ചെയ്തു.
