ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍; ഭക്ഷണശാലകള്‍ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഞായറാഴ്​ച സമ്ബൂര്‍ണ ലോക്​ഡൗണ്‍ നിര്‍ദേശിച്ചത്​ വിവേക പൂര്‍വം നടപ്പാക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സര്‍വീസുകള്‍ക്കും ഭക്ഷണ ഡെലിവറിക്കും ചില വ്യവസായങ്ങള്‍ക്കും ഇളവ് അനുവദിച്ചു. ഓ​ട്ടോ റിക്ഷക്ക്​ ഓടാന്‍ അനുവാദമില്ല. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക്​ ഓടാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്​ അഭ്യര്‍ഥിക്കുമെന്നും മുഖ്യ​മന്ത്രി പറഞ്ഞു.

വിവിധ സംസ്​ഥാനങ്ങളില്‍ നിന്ന്​ തിരിച്ചെത്തുന്നവര്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിയണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. റെഡ്​ സോണില്‍ നിന്നാണെന്ന്​ പറഞ്ഞ്​ ആരെയും തടയില്ല. എന്നാല്‍ കൃത്യമായ നടപടിക്രമം പാലിക്കണം. രജിസ്​റ്റര്‍ ചെയ്യാതെ എത്തുന്നവരെ കടത്തിവിടില്ല. എവിടെനിന്നാണോ വരുന്നത്​ അവിടത്തെ പാസും എവിടേക്കാണോ വരുന്നത്​ അവി​ടത്തെ പാസും ആവശ്യമാണ്​. വിവരങ്ങള്‍ മറച്ചുവെച്ച്‌​ വരുന്നവരെയും തടയും. അതിര്‍ത്തിയില്‍ കൃതമായ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്യ സംസ്​ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക്​ പ്രത്യേക ട്രെയിന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന്​ പ്രത്യേക ട്രെയിന്‍ എത്തിക്കാന്‍ ശ്രമിക്കും. ലക്ഷദ്വീപില്‍ കുടുങ്ങിയവരെ എത്തിക്കാന്‍ അവിടത്തെ ഭരണകൂടമായി സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *