ജിദ്ദ: ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ഉച്ച രണ്ട് മണിക്ക് ജിദ്ദയില്‍നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 9.30ന് കൊച്ചിയിലെത്തും. 147 മുതിര്‍ന്നവരും മൂന്ന് കൈകുഞ്ഞുങ്ങളുമാണ് കൊച്ചി വിമാനത്തിലെ യാത്രക്കാര്‍. ഇവരില്‍ 37 പേര്‍ ഗര്‍ഭിണികളാണ്.
അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ -31, ജോലി നഷ്ടപ്പെട്ട് ഫൈനല്‍ എക്സിറ്റില്‍ മടങ്ങുന്നവര്‍ -40, സന്ദര്‍ശക വിസയിലെത്തി കാലാവധി തീര്‍ന്നവര്‍ -36 എന്നിങ്ങനെയാണ് മറ്റു യാത്രക്കാര്‍. തബൂക്കില്‍നിന്നും വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായവരും ജോലി ഉപേക്ഷിച്ചവരുമായ 13 നഴ്‌സുമാരും യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ട്.
യാത്രക്കാരെല്ലാവരും നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവരെ യാത്രയയക്കാനും മറ്റു സേവനങ്ങളുമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കെ.എം.സി.സി വളണ്ടിയര്‍മാരും വിമാനത്താവളത്തിലുണ്ടായിരുന്നു. യാത്രക്കാര്‍ക്കെല്ലാവര്‍ക്കും കെ.എം.സി.സി പ്രവര്‍ത്തകര്‍ കോവിഡ് നിയന്ത്രണ പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.
ഇന്ത്യന്‍ സമയം രാവിലെ 8.45ന് ബാംഗളൂരില്‍നിന്നാണ് വിമാനം ജിദ്ദയിലേക്ക് പറന്നത്. ഉച്ചക്ക് 12ന് ജിദ്ദ വിമാനത്താവളത്തില്‍ എത്തി.
