ദുബായ്: ഒന്‍പത് സ്ഥലങ്ങളിലേക്ക് മേയ് 21 മുതല്‍ ദുബായ് വിമാനക്കമ്ബനിയായ എമിറേറ്റ്സ് സര്‍വീസ് ആരംഭിക്കും. ലണ്ടന്‍ ഹീത്രോ ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, മിലാന്‍, മാഡ്രിഡ്, ചിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.
യു.കെക്കും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ദുബായില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളും കമ്ബനി വാഗ്ദാനം ചെയ്യുന്നു. അതാത് രാജ്യങ്ങളുടെ പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ്. ദുബായിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന യു.എ.ഇ നിവാസികള്‍ ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിഫൈ ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്‍െറ അനുമതി നേടിയിരിക്കണം.
സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ദുബായില്‍ നിന്ന് ടോക്കിയോ നരിറ്റ, കോനാക്രി, ഡാകാര്‍ എന്നിവിടങ്ങളിലേക്കും ഈ ആഴ്ച വിമാന സര്‍വീസ് നടത്താന്‍ എയര്‍ലൈന്‍ പദ്ധതിയിടുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍, ഉപഭോക്താക്കളെയും ജീവനക്കാരെയും തെര്‍മല്‍ സ്‌കാനറുകള്‍ വഴി താപനില പരിശോധിക്കും. ആശയവിനിമയ സമയത്ത് അധിക സുരക്ഷ നല്‍കുന്നതിന് ചെക്ക് ഇന്‍ കൗണ്ടറുകളില്‍ അധിക സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ എല്ലായാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കയ്യുറകളും മാസ്‌ക്കും നിര്‍ബന്ധമാണ്. എമിറേറ്റ്സിന്റെ ക്യാബിന്‍ ക്രൂ, ബോര്‍ഡിംഗ് ഏജന്റുമാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്ക് വ്യക്തിഗത ഡിസ്‌പോസിബിള്‍ ഗൗണ്‍, സുരക്ഷാ വിസര്‍ എന്നിവയുള്‍പ്പെടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ നല്‍കും.
