തിരുവന്തപുരം: വി എസ് അച്യുതാനന്ദന് ഒടുക്കം ഭരണ പരിഷ്കാര ചെയര്മാന്. ബദ്ധ ശത്രുവായ മുഖ്യമന്ത്രി പിണറായി വിജയനെ റിപ്പോര്‍ട്ട് ചെയ്യാത്ത നേതാവുകയാണ് വി എസ്. സി പി നായരും നീലഗംഗാധരനുമാണ് മറ്റ് അംഗങ്ങള്‍. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന വി എസിനെ പാര്‍ട്ടി ഒതുക്കിയ മുന്‍കാലത്തില്‍നിന്ന് വ്യത്യസ്തമായാണ് ക്യാബിനറ്റ് പദവിയില്‍ ചെയര്മാന് പദവി. വി എസ് വരുന്നത് ക്യാബിനറ്റ് പദവിയിലാണ്. എന്നാല്‍ പാര്‍ട്ടിയില്‍ ഒതുക്കുകയാണ് വി എസിനെ. ജനകീയനാണ് വി എസ്. മുഖ്യ മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ട ആവശ്യവും വി എസിനില്ല. അതാണ് വി എസ് ആഗ്രഹിച്ചതും. പിണറായി മുഖ്യമന്ത്രിയും വി എസ് ഭരണപരിഷ്കാര ചെയര്മാനുമാവുന്ന സാഹചര്യം അപൂര്‍വ്വമാണ്. വി എസ് എന്ന ജനകീയ നേതാവിനെ തള്ളാന്‍ ഇന്ന് കേരളത്തില്‍ സി പി എമ്മിനാവില്ല. അതുപോലെ തന്നെ വി എസിനും പാര്‍ട്ടിയെ തള്ളാനാവില്ല. പിണറായി മുഖ്യമന്ത്രിയാവുന്നിടത്ത് വി എസിന് അഭിപ്രായങ്ങളുണ്ടാവാം. ഇ എം എസ് സര്‍ക്കാറിന്റെ കാലത്തും ഭരണ പരിഷ്കാര കമ്മീഷന് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിമാരായിരുന്നു കമ്മീഷന് ചെയര്മാന്മാര്. എന്നാല്‍ വി എസിനെ ഒരു സ്ഥാനത്തിരുത്തിയില്ലെങ്കില്‍ സി പി എമ്മിന് ഭരണം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍. എന്നാല്‍ പി ബി നിര്‍ദേശ പ്രകാരം ഭരണം മുന്നോട്ടു കൊണ്ടുപോവുമ്പോള്‍ വി സിനെ തള്ളാനും കഴിയില്ല. അതാണ് വി എസ് അച്യുതാനന്ദനെ പ്രത്യേക പോസ്റ്റില്‍ നിയമിക്കാനുള്ള തീരൂമാനം.
