ലോലിതവധം: പ്രതി പിടിയില്‍

കോയമ്പത്തൂര്‍: തൃശൂരില്‍ നിന്ന് കാണാതായ വീട്ടമ്മ ലോലിത(42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഓടുന്ന ടംപോ ട്രാവലറിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ചേറ്റുപുഴ സ്വദേശിനിയായ ലോലിലതയെ ബുധനാഴ്ച രാത്രിയാണ് കാണാതായത്. പൊള്ളാച്ചി-ധാരാപുരം റോഡരികിലുള്ള പറമ്പില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. വിഷം നല്കിയും ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പിടിയിലായയാള്‍ ലോലിതയില്‍ നിന്ന് സ്വര്‍ണവും പണവും വാങ്ങിയിരുന്നു. ഇത് തിരിച്ചു വാങ്ങുന്നതിന് ലോലിത ശ്രമിച്ചു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന് ലോലിതയുടെ അമ്മ രണ്ടു ദിവസം മുമ്പ് പരാതി നല്കിയിരുന്നു. വീട്ടിലേക്ക് വരുന്നില്ലെന്ന് അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. സ്വരാജ് റൗണ്ടിലെ തുണിക്കടയില്‍ ജോലിക്കാരിയായ ലോലിത രണ്ടു കുട്ടികളുടെ അമ്മയാണ്.

Leave a Reply

Your email address will not be published. Required fields are marked *