ദുബായ്: കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞു കിടന്ന ദുബായ് വ്യാവസായിക നഗരത്തിലേക്ക് ടൂറിസ്റ്റുകള്‍ക്ക് വാതിലുകള്‍ തുറക്കുന്നു. ജൂലൈ ഏഴു മുതല്‍ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാന്‍ ദുബായ് ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്്ദൂം ഉത്തരവിട്ടു. കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പാലിച്ച് ദുബായിലേക്ക് വിദേശ സന്ദര്‍ശകരെ അനുവദിക്കാനാണ് ഉത്തരവ്. സ്വദേശികള്‍ക്കും ദുബായിലെ താമസക്കാര്‍ക്കും രാജ്യത്തിന് പുറത്തു പോകാന്‍ ജൂണ്‍ 23 മുതല്‍ അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കര്‍ശന നിബന്ധനകളോടെയാണ് വിദേശ ടൂറിസ്റ്റുകളെ അനുവദിക്കുക. രാജ്യത്തേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ദുബായ് എയര്‍പോര്‍ട്ടുകളില്‍ കോവിഡ് ടെസ്റ്റിന് വിധേയരാകാന്‍ തയ്യാറുകുകയോ വേണം. രോഗബാധ കണ്ടെത്തിയാല്‍ അവര്‍ സ്വന്തം ചെലവില്‍ രണ്ടാഴ്ചത്തെ ക്വാറണ്ടയ്്‌നില്‍ കഴിയണം.
കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍ മുങ്ങിയ ദുബായില്‍ വിദേശ ടൂറിസ്റ്റുകളെ അനുവദിക്കുന്നത് വ്യാപാരമേഖലക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. വിമാന കമ്പനികള്‍ക്കും ഈ തീരുമാനം ഗുണം ചെയ്യും.
