ഒടുവില്‍ ട്രംപ് മാസ്‌ക് ധരിച്ചു

വാഷിംഗ്ടണ്‍: അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖത്ത് മാസ്‌ക് ധരിച്ചു. വാഷിംഗ്ടണ് അടുത്തുള്ള വാള്‍ട്ടര്‍ റീഡ് മിലിറ്ററി ഹോസ്പിറ്റല്‍ സന്ദര്‍ശന സമയത്താണ് അദ്ദേഹം ആദ്യമായി മാസ്‌ക് ധരിച്ചത്. കൊറോണ വ്യാപനം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ട്രംപ് ഇതുവരെ മാസ്‌ക് ധരിച്ചിരുന്നില്ല. കോവിഡ് ബാധിതരുടെ എണ്ണം അമേരിക്കയില്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ മനംമാറ്റം.
ഞാന്‍ ഒരിക്കലും മാസ്‌കിന് എതിരല്ല. എന്നാല്‍ അത് ധരിക്കാന്‍ സ്ഥലവും കാലവുമൊക്കെയുണ്ട്. – ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുന്നതു കൊണ്ടാണ് താന്‍ മാസ്‌ക് ധരിച്ചതെന്നും ട്രംപ് വിശദീകരിച്ചു.
മാസ്‌ക് ധരിക്കില്ലെന്ന് നേരത്തെ പ്രസിഡന്റ് പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് നേതാവ് ജോ ബിഡനെ മാസ്‌ക് ധരിക്കുന്നതിന്റെ പേരില്‍ ട്രംപ് കൡയാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *