എം.എ യൂസഫലിക്ക് അബുദാബി ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ദുബായ്: അബുദാബി സുസ്ഥിര ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം.എ.യൂസഫലി അര്‍ഹനായി. ബിസനസ് രംഗത്ത് മികവ് പുലര്‍ത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന അവാര്‍ഡാണിത്. ബിസിനസ് മേഖലയില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് പുരസ്‌കാരം.
സ്ഥിരത പുലര്‍ത്തുന്ന ലീഡര്‍ഷിപ്പിനാണ് എം.എ.യുസഫലി അര്‍ഹനായത്. പ്രമുഖ കമ്പനിയായ അഡ്്‌നോക്കിന്റെ ശ്യാമ അല്‍ മസൂരിക്ക് മികച്ച മാനേജര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു.മികച്ച കമ്യുണിക്കേഷന്‍ പ്രോഗ്രാമിനുള്ള അവാര്‍ഡ് ബോറോജ് എസ്.സി.ഐ കരസ്ഥമാക്കി. സുസ്ഥിര റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ഡോള്‍ഫിന്‍ എനര്‍ജിക്കാണ്. മികച്ച എനര്‍ജി മാനേജ്്‌മെന്റ് പുരസ്‌കാരത്തിന് അബുദാബി പോര്‍ട്‌സും സസ്റ്റൈനബിലിറ്റി ഇനീഷ്യേറ്റീവ് അവാര്‍ഡിന് അഡ്‌നെക്കും അര്‍ഹരായി.

Leave a Reply

Your email address will not be published. Required fields are marked *