കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ സാമൂഹ്യവ്യാപനത്തിന്റെ ഭീതി വളരുകയാണ്. പലയിടങ്ങളിലും ക്ലസ്റ്റര്‍വ്യാപനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മാത്രം 608 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഒരാള്‍ മരിക്കുകയും ചെയ്തു.ഇടുക്കി ജില്ല ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇന്നലെ പോസിറ്റീവ് കേസുകള്‍ വലിയതോതില്‍ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം-201,എറണാകുളം-70,മലപ്പുറം-58,കോഴിക്കോട്-58,കാസര്‍കോട്-44,തൃശൂര്‍-42,ആലപ്പുഴ-34,പാലക്കാട്-26,കോട്ടയം-25,കൊല്ലം-23,വയനാട്-12,കണ്ണൂര്‍-12,പത്തനംതിട്ട-3 എന്നിങ്ങിനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *