രാജസ്ഥാന്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

ജയ്്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ നേതൃത്വം അച്ചടക്ക നടപടിയെടുത്തതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമോ എന്ന സംശയങ്ങളുയര്‍ന്നു. സച്ചിന്‍ പൈലറ്റ് തന്റെ കൂട്ടാളികള്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമോ അതോ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സഖ്യത്തില്‍ കുറച്ചു നാളുകളായി പിളര്‍പ്പിന്റെ സൂചനകളുണ്ട്. മുഖ്യമന്ത്രി അശോക് ഗഹ്്‌ലോട്ടും ഉപമുഖ്യമുന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് പ്രശ്്‌നങ്ങള്‍ സങ്കീര്‍ണമായത്. ബി.ജെ.പിയുമായി ചേര്‍ന്ന് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയെ പുറത്താക്കാന്‍ രഹസ്യനീക്കം നടത്തിയതായാണ് ഗഹ്്‌ലോട്ട് പക്ഷം ആരോപിക്കുന്നത്. ഇക്കാര്യം കേന്ദ്രനേതൃത്വത്തെയും ധരിപ്പിച്ചിരുന്നു. ഇതിനിടെ സച്ചിന്‍ പൈലറ്റ് ദല്‍ഹിയിലെ ബി.ജെ.പികേന്ദ്രനേതാക്കളുമായി വരെ രഹസ്യചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ജയ്്പൂരില്‍ ചേര്‍ന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പി.സി.സി പ്രസിഡന്റ് പദവിയില്‍ നിന്നും സച്ചിനെ മാറ്റാന്‍ തീരുമാനമെടുത്തത്. സച്ചിന്‍ പൈലറ്റിന്റെ അടുപ്പക്കാരനായ രാജസ്ഥാന്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെയും പദവിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സച്ചിന്‍ പൈലറ്റിന്റെ അടുത്ത നീക്കം എന്താണെന്ന് വ്യക്തമല്ല. അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അതേസമയം, സചിന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന അഭ്യുഹങ്ങളും ശക്തമാണ്.
തന്റെ മന്ത്രി സഭയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി. 25 കോടി രൂപ വാഗ്്ദാനം ചെയ്തതായി മുഖ്യമന്ത്രി അശോക് ഗഹ്്‌ലോട്ട് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *