കോവിഡ് ചികില്‍സാ ചെലവ്: 762000 ദിര്‍ഹം എഴുതിത്തള്ളി

ദുബായ്: കോവിഡ് ബാധിതനായ ഇന്ത്യക്കാരന്റെ ചികില്‍സാ ബില്‍ തുകയായ 762000 ദിര്‍ഹം എഴുതിത്തള്ളി ദുബായ് ഹോസ്പിറ്റല്‍ കാരുണ്യത്തിന്റെ മാതൃകയായി. ഹൈദരാബാദ് സ്വദേശിയായ രാജേഷിന്റെ ചികില്‍സാ ചെലവുകളാണ് ഹോസ്പറ്റല്‍ അധികൃതര്‍ എഴുതിത്തള്ളിയത്. 42 കാരനായ രാജേഷിനെ കോവിഡ് ബാധിച്ച് ഏപ്രില്‍ 23 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 80 ദിവസമാണ് ചികില്‍സിച്ചത്. ഒടുവില്‍ രോഗം മാറിയ ശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ നേരത്ത് ബില്‍ തുക പ്രശ്്‌നമായി. സാധാരണ തൊഴിലാളിയായ രാജേഷിന് ഇത്ര വലിയ തുക അടക്കാനായില്ല. വിവരമറിഞ്ഞ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഇടപെടുകയും മാനുഷിക പരിഗണനയില്‍ രാജേഷിന്റെ ബില്‍ ഒഴിവാക്കി കൊടുക്കണമെന്ന് ഹോസ്പിറ്റല്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ബില്‍ തുക പൂര്‍ണമായും ഒഴിവാക്കിയത്. ആശുപത്രി വിട്ട രാജേഷ് കോണ്‍സുലേറ്റ് നല്‍കിയ ടിക്കറ്റില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *