കോവിഡ് വാക്‌സിന്‍: ശുഭപ്രതീക്ഷകള്‍ നല്‍കി ഓക്‌സ്‌ഫോഡ്

ലണ്ടന്‍: ലോകത്താകമാനം പടര്‍ന്നു കയറുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ നിന്ന് ശുഭകരമായ വാര്‍ത്ത. സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സുരക്ഷിതവും വിജയകരവുമാണെന്ന് അധികര്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. 1077 പേരില്‍ പരീക്ഷിച്ചു. ഇവരില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിക്കാന്‍ മരുന്നിനായി എന്നാണ് സര്‍വ്വകലാളായുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്കിലും വാക്‌സിന്റെ വ്യാപകമായ ഉപയോഗത്തിന് മുമ്പ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. മരുന്നിന്റെ ഉല്‍പ്പാദനം തുടങ്ങിയിട്ടില്ലെങ്കിലും ബ്രിട്ടന്‍ ഒരു കോടി വാക്്‌സിനുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. വാക്‌സിന്‍ പുറത്തിറക്കുന്നതിന്റെ സമയപരിധി ഓക്‌സ്‌ഫോഡ് വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *