കരസേനയിലെ വനിതകള്‍ക്ക് ഇത് ചരിത്ര നിമിഷം

ന്യുദില്ലി: ഇന്ത്യന്‍ കരസേനയില്‍ വനിതകള്‍ക്കായി പുതിയ ചരിത്രം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. സേനയിലെ വിവിധ വിഭാഗങ്ങളില്‍ പെര്‍മനെന്റ് കമ്മീഷനും കമാന്റ് പോസ്റ്റിംഗും ലഭിക്കാന്‍ വനിതാസൈനികര്‍ക്ക് അനുമതി നല്‍കി കൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം ഉത്തരവിറക്കി. യോഗ്യതയുണ്ടായിട്ടും ചട്ടങ്ങളുടെ അപാകതകൊണ്ട് സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പദവികള്‍ ലഭിക്കാതെ പോകുന്നത് പുതിയ ഉത്തരവോടെ അവസാനിക്കും.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.സര്‍ക്കാര്‍ തീരുമാനം ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളുടെ പദവി വര്‍ധിപ്പിക്കും.
അര്‍ഹമായ പദവി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സേനയിലെ 322 വനിതാ ഓഫീസര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദം കേട്ടശേഷം ചടങ്ങളില്‍ മാറ്റം വരുത്താനും വനികള്‍ക്ക് അര്‍ഹമായ പദവികള്‍ ഉറപ്പാക്കാനും കോടതി ഫെബ്രുവവരിയില്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. സൈന്യത്തില്‍ പുരുഷ ഓഫീസര്‍മാര്‍ക്ക് പദവികള്‍ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ തന്നെ വനിതാ ഓഫീസര്‍മാര്‍ക്കും ബാധകമാക്കി കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കൂടുതല്‍ യുവതികളെ ഇന്ത്യന്‍ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പുതിയ ഉത്തരവ് ഇടയാക്കുമെന്നാണ് കണക്കാക്കുന്നത്.
ആര്‍മി എയര്‍ ഡിഫന്‍സ്,സിഗ്്‌നല്‍സ്,എഞ്ചിനിയറിംഗ്,ആര്‍മി ഏവിയേഷന്‍,ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്,ആര്‍മി സര്‍വ്വീസ് കോര്‍പ്‌സ്,ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സ്,ഇന്റലിജന്‍സ് കോര്‍പ്‌സ്, ലീഗല്‍ കോര്‍പ്‌സ്,എജുക്കേഷണല്‍ കോര്‍പ്‌സ് എന്നീ വിഭാഗങ്ങളിലാണ് വനിതാ ഓഫീസര്‍മാര്‍ക്ക് ഉയര്‍ന്ന പദവികള്‍ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *