പാലക്കാട്: എല്‍ ഡി എഫ് സര്‍ക്കാര്‍ ആകെ ശരിയാക്കിയത് വി എസ് അച്യുതാനന്ദനെ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയുപയോഗിച്ച് തറയ്ക്കുന്നപോലെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കാത്തിരുന്ന വി എസ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതിയെന്ന അവസ്ഥയിലേക്കും തരം താണു. ഡി സി സിയുടെ ക്വിറ്റ് ഇന്ത്യാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എസിന്റെ കമ്മീഷന് കൊണ്ട് സര്‍ക്കാറിനോ നാടിനോ ഗുണമില്ല. കഴിഞ്ഞ മൂന്നു ഭരണപരിഷ്കാര കമ്മീഷനുകളുടെയും റിപ്പോര്‍ട്ടുകള്‍ കെട്ടു പൊട്ടിക്കാതെ സെക്രട്ടറിയേറ്റില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചു വര്‍ഷം കൊണ്ട് യു ഡി എഫ് അധികാരത്തിലെത്തും. വികസനത്തെ അഴിമതിയുടെ പുകമറകൊണ്ട് മൂടാനുള്ള എല്‍ ഡി എഫ് വിജയം താത്കാലികം മാത്രമാണ്. രണ്ടുമാസംകൊണ്ട് പിണറായി വിജയന്റെ സര്‍ക്കാര്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
