മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് വലിയാട് ടൗണ്‍ കമ്മിറ്റി അണുനാശിനി സ്പ്രേയര്‍, ഫോഗിങ് മെഷീന്‍ എന്നിവ ഉപയോഗിച്ച് അണുനശീകരണം നടത്തി. പ്രദേശത്ത് കോവിഡ് പോസറ്റീവായവരുടെ സമ്പര്‍ക്കമുണ്ടായ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലുമാണ് യൂത്ത്ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രത്യേകം രൂപീകരിച്ച ടീം അണുനശീകരണം നടത്തിയത്.
അണുനശീകരണ പ്രവര്‍ത്തനം മേലേവലിയാട് പള്ളി പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. സുബൈര്‍, വി.പി. മുഹമ്മദ്, വി.ടി. അബ്ദുല്‍അസീസ്, പി.പി. അബ്ദുറഹീം ഫൈസി, കെ. അലവിക്കുട്ടി മുസ് ലിയാര്‍, നൗഷാദലി പരേങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രത്യേക ടീം അംഗങ്ങളായ പി.പി. മുഹ്സിന്‍, ശരീഫ് പഞ്ചിളി, സി.പി. സൈനുദ്ദീന്‍, ഫവാസ് പഞ്ചിളി എന്നിവര്‍ അണുനശീകരണത്തിന് നേതൃത്വം നല്‍കി.
