ലഖ്നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പുത്തന്‍ നീക്കവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘ഓപ്പറേഷന് ദുരാചാരി’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ തെരുവുകളില്‍ സ്ഥാപിക്കും.
പീഡനക്കേസുകളില്‍ പ്രതിയാകുന്ന ആളുകളുടെ വിശദാംശങ്ങള്‍ പുറംലോകത്ത് അറിയാറില്ല. ഇത് ഒഴിവാക്കാനാണ് കുറ്റവാളികളുടെ പോസ്റ്ററുകള്‍ പതിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ മാത്രമാകും കൈകാര്യം ചെയ്യുക.
