‘സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല’;

സാമ്ബത്തികപ്രതിസന്ധി രൂക്ഷമായതിനാല്‍ സാലറി കട്ടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച്‌ സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാല്‍, നടപടികള്‍ ഏകപക്ഷീയമാകില്ല. ജീവനക്കാര്‍ക്കായി കൂടുതല്‍ ആശ്വാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.

സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ശമ്ബളം നല്‍കാന്‍ 2,000 കോടി രൂപയുടെ വായ്പയെടുക്കണം. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മതിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

ശമ്ബളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാല്‍ ഈ മാസത്തെ ശമ്ബളം പൂര്‍ണമായും നല്‍കും. ജീവനക്കാരുടെ ശമ്ബളം പിടിക്കാനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ അടുത്തമാസം 20 വരെ സമയമുണ്ട്. ഇതിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇതുവരെ പിടിച്ച ശമ്ബളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടന്‍ തിരിച്ചു നല്‍കിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്ബളം തുടര്‍ന്നു പിടിക്കാനുള്ള നിര്‍ദേശത്തോട് ഇതിനകം സിപിഎം, സിപിഐ. സംഘടനകള്‍ യോജിച്ചിട്ടുണ്ട്. ഈ നിര്‍ദേശത്തിന് മുന്‍ഗണന നല്‍കാനും തീരുമാനമായിട്ടുണ്ട്.

നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സാ​ല​റി ക​ട്ട്​ ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നി​ച്ചി​രു​ന്നു. സ്​​പാ​ര്‍​ക്കി​ല്‍ ശ​മ്ബ​ളം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പ്രോ​സ​സ്​ ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സ​ബ്​​മി​റ്റ്​ ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല. സാ​ല​റി ക​ട്ട്​ വേ​ണ്ടെ​ന്ന തീ​രു​മാ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യാ​ല്‍ ഈ ​സം​വി​ധാ​നം ശ​രി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മാ​സം മൂ​ന്ന് ദി​വ​സ​ത്തെ ശ​മ്ബ​ളം വീ​തം പി​ടി​ക്കു​ന്ന നി​ര്‍​ദേ​ശ​മാ​ണ് ധ​ന​വ​കു​പ്പ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പു​ന​രാ​ലോ​ചി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ ​സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റും കൈ​ക്കൊ​ണ്ട​ത്. ജീ​വ​ന​ക്കാ​രു​മാ​യി വീ​ണ്ടും ച​ര്‍​ച്ച ചെ​യ്​​ത്​ വ്യ​ക്​​ത​ത വ​രു​ത്തി​യ ശേ​ഷം തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ മ​തി​യെ​ന്നും സി.​പി.​എം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സാ​ല​റി ക​ട്ട് സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ജീ​വ​ന​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *