ലക്‌നൗ: ഹത്രാസിലെ ബലാത്സംഗത്തെക്കുറിപ്പ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയായിരിക്കും സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ബലാത്സംഗത്തിന് ഇരയായ യുവതി കഴിഞ്ഞദിവസമാണ് മരിച്ചത്.
അതിനിടെ യുവതിയുടെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് സംസ്കരിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്കാരത്തിനായി പോവുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ പറയുന്നത്.ഇന്നലെ രാവിലെയോടെ ഡല്‍ഹിയിലെ സഫ്ദജംഗ് ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്നും സഹോദരന്‍ ആരോപിച്ചു. എന്നാല്‍ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നെതന്നാണ് പൊലീസിന്റെ വിശദീകരണം.
മൃതശരീരവുമായി പ്രതിഷേധം നടത്താനുള്ള നീക്കം മുന്നില്‍ കണ്ടാണ് ആശുപത്രിയില്‍ വച്ച് മൃതദേഹം കൈമാറാതെയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. യുവതി മരിച്ചതോടെ വിവിധയിടങ്ങളില്‍ യു പി സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞദിവസം ഉണ്ടായത്. സംഭവം നടന്ന ദിവസം തന്നെ
പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
