ഹത്രാസിന് പിന്നാലെ യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകര്‍ന്നിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചതായാണ് വിവരം. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് നീതിക്കായുള്ള പ്രതിഷേധങ്ങള്‍ തുടരവെയാണ് യുപിയില്‍ സമാന ക്രൂരത ആവര്‍ത്തിച്ചിരിക്കുന്നത്. ബല്റാംപൂര് സ്വദേശിയായ 22 വയസുകാരിയാണ് ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
