ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ്

ആന്തൂരില്‍ പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെും ക്രൂരമായ നിലപാടാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.

സിപിഐഎം എഴുതിക്കൊടുത്ത റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ച്‌ മുന്നോട്ടുപോകുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണന് ക്ലീന്‍ ചിറ്റ് കൊടുക്കുന്ന ഉത്തരവാദികളെ മുഴുവന്‍ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. അത് ശരിയാണെങ്കില്‍ നിലവിലെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേസ് അന്വേഷിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഉന്നതതല സംഘം തയാറാവണം. നാളെ ഒരു പ്രവാസിക്കുപോലും കേരളത്തില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസ് മുന്നോട്ടുപോകുമ്ബോള്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. നെഞ്ചിടിക്കുന്നതും മുട്ടിടിക്കുന്നതും ഇടതുമുന്നണിക്കാണെന്ന് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *