തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും രംഗത്ത്. മൊബൈല്‍ ഫോണ്‍ വിഷയത്തില്‍ കള്ളം കൈയോടെ പിടിച്ചപ്പോള്‍ ചെന്നിത്തലയ്ക്ക് പരിഭ്രാന്തിയുണ്ടായെന്ന് കോടിയേരി ആരോപിച്ചു.
യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ ചെന്നിത്തല പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണ്. മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് ചെന്നിത്തല മാപ്പ് പറയാന്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസവും സമാന ആരോപണം ചെന്നിത്തലയ്ക്കെതിരേ കോടിയേരി ഉന്നയിച്ചിരുന്നു. ആരോപണം തള്ളിയ പ്രതിപക്ഷ നേതാവ് പ്രോട്ടോക്കോള്‍ എന്താണെന്ന് അറിയാത്തയാളാണ് കോടിയേരിയെന്ന് തിരിച്ചടിച്ചിരുന്നു.
